INFOPARK Koratty

INFOPARK Koratty

Jan 20 – 2016 : ഇൻഫോ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്ച മുഖ്യമന്ത്റി ഉമ്മൻ ചാണ്ടി തിരി തെളിക്കും.

രണ്ടാംഘട്ടത്തിലെ ആദ്യ കെട്ടിടമായ ഇന്ദീവരത്തിന്റെ ഉദ്ഘാടനമാണ് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്റി നിർവ്വഹിക്കുക. 3.3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണവും എട്ട് നിലകളുമുള്ള കെട്ടിടം സംസ്ഥാന ഐ.ടി വകുപ്പാണ് നിർമ്മിച്ചിരിക്കുന്നത്. അൽമോതാഹിത എജ്യുക്കേഷൻ, യൂവിയോണിക്സ് ടെക്, യോപ്​റ്റിമിസോ, യോപ്​റ്റിമിസോ ഐ.ടി സൊല്യൂഷൻസ്, ബ്രഡോക്ക് ഇൻഫോടെക്, ഐസി​റ്റി അക്കാഡമി എന്നീ കമ്പനികളാണ് രണ്ടാം ഘട്ടത്തിന്റെ പ്രാരംഭത്തിൽ പ്രവർത്തിക്കുക.

ഇന്ദീവരത്തിന്റെ പ്രവർത്തനത്തോടെ കൊരട്ടിയിലെ ഇൻഫോ പാർക്കിൽ 3000 പേർക്ക് നേരിട്ടും 15000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. രണ്ടു ഘട്ടങ്ങളിലുമായി 100 കോടി രൂപയുടെ മുതൽ മുടക്കാണ് ഐ.ടി വകുപ്പ് കൊരട്ടിയിൽ ചെയ്തിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ മുപ്പതോളം ചെറിയ കമ്പനികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെങ്കിൽ പുതുതായി വൻകിട കമ്പനികളുടെ ചേക്കേ​റ്റമാണ് ഇൻഫോ പാർക്കിലുണ്ടാകുന്നത്. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്റി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്റി സി.എൻ. ബാലകൃഷ്ണൻ, ഇന്നസെന്റ് എം.പി, ഐ.ടി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവർ സംബന്ധിക്കും

Share

Powered by moviekillers.com