പ്രാക് ചരിത്രം
സവര്‍ണ നാടുവാഴി മേധാവിത്വം നിലനിന്നിരുന്ന കൊരട്ടിയില്‍ സ്വരൂപത്തിലെ തമ്പാന്മാരായിരുന്നു നാടുവാഴികള്‍. ടിപ്പു സുല്‍ത്താന്‍റെ ആക്രമണങ്ങള്‍ നടന്നിരുന്ന പ്രദേശമായിരുന്നു കൊരട്ടി. ടിപ്പുവിന്‍റെ പടയോട്ടം തടയുന്നതിലേക്കായി ഗ്രാമത്തിന്‍റെ വടക്കേ അതിരില്‍ ഒരു കോട്ട കെട്ടിയിരുന്നു നെടുംകോട്ട

 

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് സ്വദേശി പ്രസ്ഥാനവും ക്ഷേത്രപ്രവേശന സമരവും സംഘടിപ്പിക്കപ്പെട്ടു.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
കമ്യൂണിസ്റ്റ് പാര്‍ട്ടി, എസ്.എന്‍.ഡി.പി, പുലയര്‍ മഹാസഭ, ക്രിസ്ത്യന്‍ മിഷനറിതുടങ്ങിയ പ്രസ്ഥാനങ്ങള്‍ സാമൂഹ്യരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു

 

വാണിജ്യ- ഗതാഗത പ്രാധാന്യം
നാഷണല്‍ ഹൈവേയും, റെയില്‍പാതയും ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്

 

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1952 ല്‍ ആണ് കൊരട്ടി പഞ്ചായത്ത് രൂപീകരിച്ചത്. അതിനുമുന്‍പ് നികുതിദായകരില്‍ 21 വയസ്സ് പൂര്‍ത്തിയായവരും പത്താംതരവും അതില്‍ കൂടുതലോ വിദ്യാഭ്യാസമുള്ളവരും കൂടി വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന ഭരണസമിതിയായിരുന്നു ഭരണം നടത്തിയിരുന്നത്. 1952 ല്‍ പഞ്ചായത്ത് രൂപപ്പെട്ടശേഷം നടന്നതെരഞ്ഞെടുപ്പില്‍ എം. വി. ആന്‍റണി പ്രസിഡന്‍റായി.
Share

Powered by moviekillers.com