കൊരട്ടി സ്റ്റാന്റിംഗ് കമ്മിറ്റി – 2015

പ്രസിഡന്റ്:കുമാരി ബാലന്‍
വൈസ് പ്രസിഡന്റ്‌:ജെയ്നി ജോഷി
സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ജെയ്നി ജോഷിചെയര്‍മാന്‍
2 .മിനി ഡേവിസ്മെമ്പര്‍
3 .ബിന്ദു സത്യപാലന്‍മെമ്പര്‍
4 .സൌമ്യ രാജേഷ്മെമ്പര്‍
5 .ബിന്ദു കുമാരന്‍മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ബിസി ജോസ്ചെയര്‍മാന്‍
2 .സിന്ധു ജയരാജന്‍മെമ്പര്‍
3 .സി. വി. ദാമോദരന്‍മെമ്പര്‍
4 .ഡേവീസ് മൂലന്‍മെമ്പര്‍
5 .ഗ്രേസി ബാബുമെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .കെ. പി. തോമസ്ചെയര്‍മാന്‍
2 .ജോയ് ഇമ്മാനുവല്‍മെമ്പര്‍
3 .രജനി രാജുമെമ്പര്‍
4 .ജയരാജ് കെ. സിമെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ഡെയ്സി ഡേവിസ്ചെയര്‍മാന്‍
2 .ജെയ്മി തറയില്‍മെമ്പര്‍
3 .വി. കെ. കൃഷ്ണന്‍മെമ്പര്‍
4 .സിന്ധു രവിമെമ്പര്‍

കൊരട്ടി

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ചാലക്കുടി ബ്ലോക്കിലാണ് കൊരട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുരിങ്ങൂര്‍ തെക്കുംമുറി, കൊരട്ടി, കിഴക്കുംമുറി എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിന് 23.42 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മേലാറ്റൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാടുകുറ്റി, അന്നമനട പഞ്ചായത്തുകളും, തെക്കുഭാഗത്ത് പാറക്കടവ്, കറുകുറ്റി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കറുകുറ്റി പഞ്ചായത്തുമാണ്.

 

കൊരട്ടി പഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ട്. ടിപ്പുവിന്റെ പടയോട്ടം തടയുന്നതിനായി ഈ ഗ്രാമത്തിന്റെ വടക്കേ അതിരില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു കോട്ട കെട്ടിയിരുന്നു. നെടുംകോട്ട എന്നു വിളിക്കപ്പെടുന്ന ഈ കോട്ടയുടെ അവിശിഷ്ടങ്ങള്‍ ഇന്നും അവിടവിടെയായി കാണാവുന്നതാണ്. എന്‍.എച്ച്-47 കൊരട്ടി പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

വിവിധഭാഷകളുടേയും, സംസ്കാരങ്ങളുടേയും, മതവിഭാഗങ്ങളുടേയും ഒരു സങ്കരഭൂമിയാണ് കൊരട്ടി. കേരളീയര്‍ ഓണം ആഘോഷിക്കുന്നതുപോലെയാണ് കൊരട്ടിനിവാസികള്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. 1952 ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. 1952 ല്‍ ഈ പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് പന്ത്രണ്ടാണ്. 1952-ല്‍ ഈ പഞ്ചായത്തില്‍ റോഡുസൌകര്യം പരിമിതമായിരുന്നു.

 

ഇന്നത്തെ ദേശീയപാതയുടെ സ്ഥാനത്ത് മെറ്റല്‍ ചെയ്ത വഴിയായിരുന്നു (പഴയ എന്‍.എച്ച്). നാലുകെട്ടുറോഡ്, മംഗലശ്ശേരിറോഡ്, പുളിക്കകടവ് റോഡ്, ആറ്റപ്പാടംറോഡ്, കൂട്ടാലപ്പാടംറോഡ് എന്നീ വഴികള്‍ ഉണ്ടായിരുന്നങ്കിലും അവയെല്ലാം കുണ്ടനിടവഴികളായിരുന്നു. വ്യാവസായികമായി പിന്നോക്കമല്ലാത്ത ഒരു പഞ്ചായത്താണ് കൊരട്ടി.

 

തിരഞ്ഞെടുപ്പ്‌ 2015

,
വാര്‍ഡ്‌ നമ്പര്‍വാര്‍ഡിന്റെ പേര്മെമ്പര്‍മാര്‍പാര്‍ട്ടിസംവരണം
1മുരിങ്ങൂര്‍ജെയ്മി തറയില്‍സി.പി.ഐ (എം)ജനറല്‍
2ഖന്നാനഗര്‍ജോയ് ഇമ്മാനുവല്‍ഐ.എന്‍.സിജനറല്‍
3പാറക്കൂട്ടംസിന്ധു ജയരാജന്‍സി.പി.ഐ (എം)വനിത
4കോനൂര്‍സി. വി. ദാമോദരന്‍സി.പി.ഐ (എം)എസ്‌ സി
5ചുനക്കരകുമാരി ബാലന്‍സി.പി.ഐ (എം)വനിത
6വാലുങ്ങാമുറിവി. കെ. കൃഷ്ണന്‍ഐ.എന്‍.സിജനറല്‍
7നാലുകെട്ട്കെ. പി. തോമസ്സി.പി.ഐ (എം)ജനറല്‍
8സ്രാമ്പിക്കല്‍രജനി രാജുസ്വതന്ത്രന്‍വനിത
9തിരുമുടിക്കുന്ന്ഡെയ്സി ഡേവിസ്ഐ.എന്‍.സിവനിത
10മുടപ്പുഴബിസി ജോസ്സി.പി.ഐ (എം)ജനറല്‍
11മംഗലശ്ശേരിമിനി ഡേവിസ്ഐ.എന്‍.സിവനിത
12ചെറ്റാരിക്കല്‍ബിന്ദു സത്യപാലന്‍ബി.ജെ.പിവനിത
13വഴിച്ചാല്‍ഡേവീസ് മൂലന്‍ഐ.എന്‍.സിജനറല്‍
14ചിറങ്ങരസിന്ധു രവിസി.പി.ഐ (എം)വനിത
15കൊരട്ടി ടൌണ്‍ഗ്രേസി ബാബുഐ.എന്‍.സിവനിത
16ദേവമാതജെയ്നി ജോഷിസ്വതന്ത്രന്‍ജനറല്‍
17പള്ളിയങ്ങാടിസൌമ്യ രാജേഷ്ഐ.എന്‍.സിഎസ്‌ സി വനിത
18കട്ടപ്പുറംബിന്ദു കുമാരന്‍സി.പി.ഐ (എം)വനിത
19ആറ്റപ്പാടംജയരാജ് കെ. സിസി.പി.ഐ (എം)ജനറല്‍

മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരംഭരണകാലം
1എം.എ കൊച്ചുവറീത്1952 ന് മുമ്പ്
2എം.വി ആന്റണി1952-1967
3കെ.കെ തമ്പുരാന്‍1967-1969
4എന്‍ ‍.ഒ ഔസേപ്പ്1969-1971
5പി.പി ജോസഫ്1971-1973
6എം.വി ആന്റണി1973-1978
7വി.യു ആന്റണി1979-1984
8ബി.ഡി ദേവസ്സി1988-2000
9ലീല സുബ്രഹ്മണ്യന്‍2000-2003
10വി. പി. കൃഷ്ണന്‍2003-2004
11സി. ആര്‍. പരമേശ്വരന്‍2004-2005
12ലീല സുബ്രഹ്മണ്യന്‍2005-2010
13മനേഷ് സെബാസ്റ്റ്യന്‍2010- 2015
14 കുമാരി ബാലന്‍2015-

ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.

നിയമത്തിന്റെ പ്രാധാന്യം

1  ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കുന്നു.

2.  തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം.

3.  ഗ്രാമസഭ നിര്‍മ്മാണപ്രവൃത്തി നിശ്ചയിക്കുന്നു.

4.  തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

5.  പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും നിര്‍മ്മാണ ജോലികളെ സംബന്ധിച്ചും സുതാര്യത ഉറപ്പു നല്‍കുന്നു.

6.  ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിര്‍വ്വഹിക്കുന്നു.

7.  തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പു നല്‍കുന്നു.

(a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്‍കുന്നു.

(b) ചികിത്സാസമയത്ത് 50% വേതനം.

(c) ജോലിസ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നു.

(d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്‍കുന്നു.

തൊഴിലിനുള്ള യോഗ്യത

1. പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.

2.  തൊഴിലിനായി രജിസ്റര്‍ ചെയ്തിരിക്കണം.

3.  തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം.

4.  തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം.

തൊഴിലിന്റെ പ്രത്യേകത

1.  താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്‍കുന്നു.

2.  5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്‍കുന്നു.

3.  14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നു.

4.  കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.

5.  തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു.

സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം; സ്ത്രീതൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു; അവര്‍ക്കും വേതനം നല്‍കുന്നു.

തൊഴിലില്ലായ്മാ വേതനം

അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.

ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

1. ജലസംരക്ഷണ/സംഭരണ പ്രവര്‍ത്തികള്‍ .

2. വരള്‍ച്ചനിവാരണ പ്രവൃത്തികള്‍ (മരം വെച്ചു പിടിപ്പിക്കല്‍ മുതലായവ).

3.  ജലസേചന തോടുകളുടെ നിര്‍മ്മാണം.

4. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തല്‍ .

5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം.

6. ഭൂവികസന പ്രവൃത്തികള്‍ .

7. വെള്ളപ്പൊക്കനിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ).

8. റോഡുകളുടെ നിര്‍മ്മാണം.

9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവൃത്തികള്‍ .

ധനകാര്യം

1. പദ്ധതിതുകയുടെ 90% കേന്ദ്ര ഗവണ്‍മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു.

2. മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.

വിവരാവകാശം

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

ഫ്രണ്ട് ഓഫീസ് സംവിധാനം

ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ജനങ്ങള്‍ക്ക് :-

  • സേവനങ്ങള്‍ ലഭ്യമാകുന്ന തീയതി ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നു;
  • ഒരു സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനുമായി ഒരുതവണ ഓഫീസില്‍ വന്നാല്‍ മതിയെന്ന അവസ്ഥ ഉറപ്പുനല്‍കുന്നു;
  • സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ ലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ എപ്പോഴെല്ലാം ലഭിക്കുമെന്ന വിവരംലഭ്യമാക്കുന്നു;
  • സേവനങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നവിവരംലഭ്യമാക്കുന്നു;
  • ഉദ്യോഗസ്ഥരിലൂടെയും ചെക്ക്ലിസ്റ്, പൌരാവകാശരേഖ തുടങ്ങിയവ വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഉറപ്പുനല്‍കുന്നു;
  • കഴിവതും പ്രിന്റ് ചെയ്ത അപേക്ഷകള്‍ ലഭ്യമാക്കുന്നു.

ടി.സി നഷ്ടപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.

** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.

വിധവയാണെന്ന് തെളിയിക്കുന്ന ( ഭര്‍ത്താവ് ഉപേക്ഷിച്ച) സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡുമെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം. അല്ലാത്തപക്ഷം രണ്ടു ദിവസം.

പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍ സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

Powered by moviekillers.com