Koratty Infopark

Koratty Infopark

കൊരട്ടിയിലെ തൃശൂര്‍ ഇന്‍ഫോപാര്‍ക്കിന് മധുര കോട്സിന്റെ 15 ഏക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അനുവദിച്ചു. പാര്‍ക്കിലെ ആദ്യ ആധുനിക ഐടി കെട്ടിടം 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് 15 ഏക്കര്‍ കൂടി ലഭിക്കുന്നത്.
പൂട്ടിപ്പോയ പഴയ മധുര കോട്സിന്റെ (പിന്നീട് വൈഗ ത്രെഡ്സ്) 90 ഏക്കര്‍ സ്ഥലത്തു നിന്ന് 30 ഏക്കറാണ് ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിനുള്ളത്. മധുരകോട്സിന്റെ പഴയ ഫാക്ടറി ടൗണ്‍ഷിപ്പാണിത്. ടൗണ്‍ഷിപ്പിലെ ബംഗ്ളാവുകള്‍ നവീകരിച്ച്‌ ചെറിയ ഐടി പാര്‍ക്കുകളാക്കി മാറ്റുകയായിരുന്നു. ‍സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ മുപ്പതോളം ചെറിയ കമ്ബനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. നിലവിലുള്ള 30 ഏക്കറില്‍ 18 ഏക്കര്‍ സെസ് ആക്കിയതിലാണ് 3.
3 ലക്ഷം ചതുരശ്രയടിയില്‍ ഐടി കെട്ടിടം നിര്‍മിച്ചത്. കെട്ടിടവും പാര്‍ക്കിങ് സൗകര്യങ്ങളും അടക്കം ആറേക്കര്‍ ഉപയോഗിച്ചതിനു ശേഷവും ബാക്കി 12 ഏക്കര്‍ ഭാവിയിലെ കെട്ടിടങ്ങള്‍ക്കായിട്ടുണ്ട്. അതിനു പുറമേയാണ് 15 ഏക്കര്‍ കൂടി ലഭിക്കുന്നത്.

Koratty Infopark

Koratty Infopark

ഈ 15 ഏക്കര്‍ സ്ഥലത്തിന്റെ ഒരുവശം ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ ഇനി ഹൈവേയില്‍ നിന്ന് നേരിട്ട് ഐടി പാര്‍ക്കിലേക്കു കയറാന്‍ കവാടം പണിയും. മധുര കോട്സിന്റെ ബാക്കി 45 ഏക്കര്‍ സ്ഥലത്ത് ഫാക്ടറി കെട്ടിടങ്ങളും മറ്റുമാണ്. അവയില്‍ യന്ത്രസാമഗ്രികള്‍ ഇപ്പോഴുമുണ്ട്. ഈ സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരുമായി കേസ് നടക്കുന്നുണ്ട്.
അതുകൂടി വിട്ടു കിട്ടിയാല്‍ 90 ഏക്കറില്‍ വിപുലമായ ഐടി പാര്‍ക്ക് തന്നെ തൃശൂരിന്റെ ഭാഗമാവും. തൃശൂര്‍ ജില്ലയുടെ ഭാഗമായ കൊരട്ടിയിലുള്ള പാര്‍ക്ക് കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ ഉപകേന്ദ്രമാണെങ്കിലും ഭാവിയില്‍ തൃശൂരിന്റെ പാര്‍ക്കായി വളരാന്‍ വിഭാവനം ചെയ്തു തന്നെ പേര് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ എന്നു പരിഷ്ക്കരിച്ചിട്ടുണ്ട്.

Share

Powered by moviekillers.com