കൊരട്ടി: വി. അന്തോണീസിന്റെ തീര്‍ഥാടനകേന്ദ്രമായ കൊരട്ടി അമലോത്ഭവമാത പള്ളിയിലെ തിരുനാള്‍ ഡിസംബര്‍ 13ന് ആഘോഷിക്കും.
ശനിയാഴ്ച ൈവകീട്ട് 5.30 മുതല്‍ ഞായറാഴ്ച വൈകീട്ട് 5.30 വരെ അഖണ്ഡജപമാല നടക്കും. ഞായറാഴ്ച വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. നെല്‍സണ്‍ ജോബ് കാര്‍മികത്വം വഹിക്കും.
ഡിസംബര്‍ മൂന്നിന് നവനാള്‍ ആഘോഷം ആരംഭിക്കും. ഇടവക ദിനമായ ഡിസംബര്‍ 11 ന് വൈകീട്ട് 4.45 ന് തിരുനാളിന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് കൊല്ലം രൂപത മെത്രാന്‍ സ്റ്റാന്‍ലി റോമന്‍ കാര്‍മികത്വം വഹിക്കും. ഫാ. ആന്റണി എട്ടുങ്കല്‍ സന്ദേശം നല്‍കും. രാത്രി ഏഴിന് ഇടവകദിനാഘോഷവും നടക്കും. 12 ന് വൈകീട്ട് 5.30 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍ കാര്‍മികത്വം വഹിക്കും. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി സന്ദേശം നല്‍കും.
തിരുനാള്‍ ദിനമായ 13ന് രാവിലെ ഒമ്പതിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് മോണ്‍. സെബാസ്റ്റ്യന്‍ ലൂയിസ് കാര്‍മകത്വം വഹിക്കും. ഫാ. ബിനു വാരിയത്ത് സന്ദേശം നല്‍കും. തുടര്‍ന്ന് വിശ്വാസപ്രഘോഷണറാലിയും സ്‌നേഹവിരുന്നും ഉണ്ടാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോസി കോച്ചാപ്പിള്ളി നേതൃത്വം നല്‍കും. ഫാ. ജിജോ അറക്കത്തറ സന്ദേശം നല്‍കും. തുടര്‍ന്ന് മാജിക്ക് ഷോയുമുണ്ടാകും.