Koratty Nammude Gramam Whatsapp Terms & Conditions

പ്രിയ ഗ്രൂപ്പ് അംഗങ്ങളെ…
നമ്മുടെ കൂട്ടായ്മയുടെ കെട്ടുറപ്പിനു മുകളിൽ ഒരിക്കലും പ്രതീക്ഷിയ്ക്കാത്ത വിധമുള്ള അരക്ഷിതാവസ്ഥ കാർമേഘമായി മൂടി തുടങ്ങിയ സമയത്താണ് ഒട്ടേറെ സുമനസുകളെ കോർത്തിണക്കിയ ഈ ഗ്രൂപ്പ് പിരിച്ചുവിടാൻ ചീഫ് അഡ്മിൻ എന്ന നിലയിൽ ഞാൻ ആലോചന നടത്തിയത്. അഡ്മിൻ പാനലുമായി തുടർന്ന് ചർച്ച നടത്തുകയും അംഗങ്ങളുടെ അഭിപ്രായം ആരായുവാൻ തീരുമാനിക്കുകയും ചെയ്തു. ഗ്രൂപ്പിലും എന്റെ മൊബൈൽ ഫോണിലേക്കും തുടർന്ന് വന്ന പ്രിയപ്പെട്ടവരുടെ ആവശ്യം പരിഗണിക്കുവാൻ, ഒടുവിൽ അഡ്മിൻ പാനലുമായി നടത്തിയ ചർച്ചയിൽ ധാരണയായി. തീരുമാന പ്രകാരം നമ്മുടെ ഗ്രൂപ്പ് നിലനിർത്തുവാനാണ് ഉദ്ദേശിക്കുന്നത്.
മറ്റൊന്ന് ചില നിബന്ധനകൾ ഇന്നു മുതൽ കർശനമാക്കുകയാണ്.
നമ്മുടെ ലക്ഷ്യം സന്തോഷവും, സാഹോദര്യവും, സഹിഷ്ണുതയും കെട്ടുറപ്പിക്കുക എന്നതാണ്.ഇവിടെ രാഷ്ട്രീയവും, മതവും, ജാതിയുമില്ല. ഇത്തരത്തിലുള്ള ചർച്ചകൾ ഒഴിവാക്കാം. നമ്മുടെ ഗ്രൂപ്പംഗങ്ങൾ പരസ്പരം ബഹുമാനത്തോടെ പെരുമാറുവാൻ ശ്രമിക്കുക. വ്യക്തിപരമായ ആരോപണങ്ങൾ ഗ്രൂപ്പിൽ നിന്ന് മാറ്റി നിറുത്തുക. നമ്മൾ ഓരോരുത്തരും ഉയർന്ന ചിന്താ ഗതിക്കാരാണ്. മറ്റുള്ള ഗ്രൂപ്പുകളിലേതു പോലെ നിബന്ധനകൾ ഓർമിപ്പിച്ച് ബാലിശപ്പെടുത്തുന്നില്ല. സാമൂഹിക മാധ്യമങ്ങളുടെ പൊതു സ്വഭാവവും നിയമ സഹിഷ്ണുതയും കാർക്കശ്യവും നമ്മൾ ഓരോരുത്തരും പാലിക്കേണ്ടതാണ്. നമുക്ക് പഴയതുപോലെ നല്ല ബന്ധം നിലനിറുത്തി മുന്നോട്ടു പോകാം. സന്തോഷത്തിലും സങ്കടത്തിലും ജീവിത വേളകളിലും ഓടിയെത്തുന്ന സാഹോദര്യം നിലനിർത്താം. എല്ലാ മതിലുകൾക്കും ഒരു വാതിലുണ്ടെന്നു കൂടി ഓർമിപ്പിച്ചു കൊണ്ട്..
ഒത്തിരി സ്നേഹത്തോടെ

ആന്റു കോട്ടയ്ക്ക
ചീഫ് അഡ്മിൻ

Do’s – Practices which are appreciated


 • Relevant Posts Only: Everyone must write posts only those are relevant to the group subject. (Common Interest Related to Koratty)
 • പ്രസക്തമായ പോസ്റ്റുകൾ മാത്രം: എല്ലാവർക്കുമുള്ള കുറിപ്പുകൾ മാത്രമേ ഗ്രൂപ്പ് വിഷയത്തിന് പ്രസക്തമാകൂ. (കൊരട്ടിയിലേക്കുള്ള പൊതുതാൽപര്യങ്ങൾ)
 • Respect to peers, experts and admins: Everyone must talk respectfully to other members, experts and administrators.
 • എല്ലാ അംഗങ്ങളോടും ആദരവോടെ സംസാരിക്കണം.
  ഗ്രൂപ്പ് നിലനിർത്തി കൊണ്ട് അനാവശ്യമായ ചർച്ചകൾ ഒഴിവാക്കണം' കൊരട്ടിയിലെ പ്രമുഖരായ് നിരവധി പേരുള്ള 
  ഒരു ഗ്രൂപ്പാണല്ലോ ഇത്. പരസ്പരം പോരാടാവാനുള്ള വേദിയല്ലല്ലോ ഇത്
  
 • Value for Time: Please also understand and value each others time. If any one feels this group is not suitable for them, they are free to leave the group. Helps admins accommodate better focused people.
 • ഈ ഗ്രൂപ്പ് അനുയോജ്യമല്ലെന്ന് തോന്നുന്ന പക്ഷം, ഗ്രൂപ്പ് വിടാൻ അംഗങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. 

Don’ts – Practices which are banned by Admins:


 • Irrelevant Content: 
  അപ്രസക്തമായ ഉള്ളടക്കം:
  • Do not post anything outside the topic.
   വിഷയത്തിന് പുറത്ത് എന്തെങ്കിലും പോസ്റ്റുചെയ്യരുത്.
  • Do not spam or post any irrelevant messages in the group.
  • No blank emoticons,  no invites, no personal comments or any type of irrelevant posts. (Discretion of the admin which post is irrelevant).
  • Please avoid chit chat and casual / small talk. All of us are members of other groups where we get them.
  • ദയവായി ചാറ്റ് ചാറ്റ്, കാഷ്വൽ / ചെറിയ സംവാദം ഒഴിവാക്കുക.
  • Unrelated content will not be tolerated at all.
  • ബന്ധമില്ലാത്ത ഉള്ളടക്കം ഒരിക്കലും സഹനീയമല്ല.
 • No Arguing: Please do not argue with group members or with the admins.
 • തർക്കങ്ങൾ ഒഴിവാക്കുക
 • No stalking of any member: Members are requested to refrain from bothering group members personally. Further, when communicating in the group, they are expected to talk and behave in a polite and professional manner. Any Complaint by any member (about stalking of him/her by some other member of the group) shall be taken very seriously. The consequences shall be legal as well. These sort of complaints will be dealt with the help of Police, if required.
 • ഗ്രൂപ്പ് അംഗങ്ങളെ വ്യക്തിപരമായി ശല്യപ്പെടുത്താതിരിക്കാൻ  അഭ്യർത്ഥിക്കുന്നു
 • Do not Change Group Name & Icon: Members are prohibited from changing group name and group icon. Only admins will do it as and when necessary.
 • Excessive self-promotion: You can use the platform to showcase some nice work you have done. However, it should be related information and excessive self-promotion will not be entertained.
 • No group invite links: Members are prohibited from sharing external group invite links in the group. Only admins will do it as and when necessary.
 • Quality not Quantity: In larger interest, members are expected to refrain from sending messages without any defined intent of conversation – For example: ‘Good Morning’, ‘Good Night’. We need to focus on quality of discussion and not quantity.
 • ചർച്ചാവിഷയത്തിന്റെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കയ്‌യുക 

Personal Opinion: The posts in the group by any member or expert shall be their personal views. We shall not be liable for any such information provided.

ഏതെങ്കിലും അംഗം അല്ലെങ്കിൽ വിദഗ്ദ്ധർ ഗ്രൂപ്പിലെ പോസ്റ്റുകൾ അവരുടെ വ്യക്തിഗത കാഴ്ചപ്പാടുകൾ ആയിരിക്കും. 
അത്തരം വിവരങ്ങൾ നൽകുന്നതിന് അഡ്മിൻ ബാദ്ധ്യസ്ഥരായിരിക്കില്ല.

Agreement to to terms, rules & guidelines: Your continued presence in the group will mean you agree and abide to the terms of the group.


Important: Removal from the Group

Any deviation from the group guidelines will be taken seriously and offenders will be removed from the group permanently without notice. Also Admins reserve the right to remove the offenders from all the associated groups of CA Shines.

Note: Members who are removed from the group will not be added back to the group. So please be careful about what you are sharing with the group. This is done to protect the interest and privacy of group members.


Note to Remember:

No admin is personally liable for un-answered queries. It will be strictly unethical to abuse admins for un-answered queries. They are there to help without any profit. Further, the Admins reserve the right to change the group rules from time to time in the best interest of the group.

കൊരട്ടി സ്റ്റാന്റിംഗ് കമ്മിറ്റി – 2015

പ്രസിഡന്റ്:കുമാരി ബാലന്‍
വൈസ് പ്രസിഡന്റ്‌:ജെയ്നി ജോഷി
സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ജെയ്നി ജോഷിചെയര്‍മാന്‍
2 .മിനി ഡേവിസ്മെമ്പര്‍
3 .ബിന്ദു സത്യപാലന്‍മെമ്പര്‍
4 .സൌമ്യ രാജേഷ്മെമ്പര്‍
5 .ബിന്ദു കുമാരന്‍മെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ബിസി ജോസ്ചെയര്‍മാന്‍
2 .സിന്ധു ജയരാജന്‍മെമ്പര്‍
3 .സി. വി. ദാമോദരന്‍മെമ്പര്‍
4 .ഡേവീസ് മൂലന്‍മെമ്പര്‍
5 .ഗ്രേസി ബാബുമെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .കെ. പി. തോമസ്ചെയര്‍മാന്‍
2 .ജോയ് ഇമ്മാനുവല്‍മെമ്പര്‍
3 .രജനി രാജുമെമ്പര്‍
4 .ജയരാജ് കെ. സിമെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ഡെയ്സി ഡേവിസ്ചെയര്‍മാന്‍
2 .ജെയ്മി തറയില്‍മെമ്പര്‍
3 .വി. കെ. കൃഷ്ണന്‍മെമ്പര്‍
4 .സിന്ധു രവിമെമ്പര്‍

കൊരട്ടി – വിക്കിപീഡിയ

കൊരട്ടി

കേരളത്തിലെ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ, ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കൊരട്ടി. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്.

കൊരട്ടി അങ്ങാടി റെയിൽവെ സ്റ്റേഷൻ ഈ പട്ടണത്തിലാണ്‌.

അധികാര പരിധികൾ

 • പോലിസ് സ്റ്റേഷൻ – കൊരട്ടി പോലിസ് സ്റ്റേഷൻ

പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ

 1. ഗവണ്മെന്റ് പോളിടെക്നിക് കൊരട്ടി
 2. എം.എ.എം.എച്ച്.എസ്.
 3. എൽ.എഫ്.സീ.എഛ്.എസ്സ് കൊരട്ടി.
 4. പഞ്ചായത്ത് എൽ.പി സ്കൂൾ,കൊരട്ടി

വ്യവസായം

 • ഇൻഫൊ പാർക്ക്, കൊരട്ടി – കേരളത്തിൽ മൂന്നാമതായി ആരംഭിച്ച വിവര സാങ്കേതിക കേന്ദ്രമാണിത്.
 • കിൻഫ്രയുടെ മിനി വ്യവസായ പാർക്ക് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
 • വൈഗൈ ത്രെഡ്സ്
 • കാർബൊറണ്ടം യൂണിവേർസൽ ലിമിറ്റഡ് (നാലുകെട്ട്)

ദേവാലയങ്ങൾ

കൊരട്ടി പള്ളി

മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണു കൊരട്ടി പള്ളി. എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴിലുള്ള ഒരു ഫൊറോന പള്ളിയാണു ഇത്. കൊരട്ടി പെരുന്നാൾ എന്നു പ്രാദേശികമായി അറിയപ്പെടുന്ന കൊരട്ടിമുത്തിയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ പത്തു കഴിഞ്ഞു വരുന്ന ഞായറാഴച ദിവസം ആഘോഷിച്ചു വരുന്നു. തിരുന്നാളിനോടനുന്ധിച്ചുള്ള പൂവൻകുല നേർച്ച, അങ്ങാടി പ്രദക്ഷിണം എന്നിവ വളരെ പ്രസിദ്ധമാണു. www.korattymuthy.org===

സമീപ ഗ്രാമങ്ങൾ

 • മേലൂർ
 • കറുകുറ്റി
 • കാടുകുറ്റി
 • മുരിങ്ങൂർ
 • ചുനക്കര
 • നാലുകെട്ട്
 • തിരുമുടിക്കുന്ന്
 • ചിറങ്ങര
 • വാളൂർ‌ – ചാലക്കുടിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു.
 • കട്ടപ്പുറം
 • കൊനൂർ

Koratty is a census town in Thrissur district in the Indian state of Kerala. It is a main centre of Marian Pilgrimage.

Demographics

As of 2011 India census, Koratty had a population of 17,618. Males constitute 49% of the population and females 51%. Koratty has an average literacy rate of 88%, higher than the national average of 74%: male literacy is 89%, and female literacy is 87%. In Koratty, 9% of the population is under 6 years of age.

Tourism & Pilgrimage Travel

Korattymuthy – Our Lady with Poovan Bananas

Korattymuthy – Shrine of Our Lady with Poovan Bananas (Poovankula Matha.)

Koratty is one of the biggest Marian/Christian/Catholic pilgrimage travel destination of Kerala in India. Korattymuthy Shrine is a Pilgrimage centre in Kerala. It is also known as the Lourdes of Kerala. Korattymuthy- Our Lady with Poovan Bananas is the well known name for Holy Mary or Mother Mary here. Devotees from all over the world visit Koratty annually. Every year the Feast of Koratty Muthy will commence on 1st Sunday after October 10. The flag for the feast will be hosted on the previous Wednesday.

Industry

Koratty is also famous for its industrial units. Vaigai Thread Processors Ltd. (formerly J&P Coats, Jamuna Threads & Madura Coats and Coats Viella (I) Ltd. etc.). Another major industry is in Public Sector under the control of Government of India – Government of India Press, Koratty (GIPK). It is the one and only Indian Government controlled press in Kerala. Earlier it has been proposed to convert it into a security press for the printing of Stamp Papers and Postal Stamps etc. Other industries like Carborandum Universal, Kerala Chemicals & Proteins Ltd (KCPL) are also located here.

Sri. Panampilly Govinda Menon, former Chief Minister of Kerala and former Central Cabinet Minister for Railways, was the frontrunner in bringing these industries to Koratty and nearby areas as he was a native of Kathikudam near Koratty.

 

Kinfra Park

New upcoming mega project is Kinfra Small Industries Promotion Park (KSIPP), in which lot of new industrial units are coming up. It is located 0.5 km east of Koratty Jn. on Konoor Rd. A new venture for manufacturing and quality control of Ayurvedic medicines promoted jointly by Kinfra & and major Ayurvedic Medicine manufactures (Pankajakasthuri, The Arya Vaidya Pharmacy, Vaidyaratnam Oushadasala, Nagarjuna, Sitaram, Sreedhareeyam, S.D. Pharmacy, Kandamkulathy, Dhanwantari and Kerala Ayurveda Pharmacy) namely Confederation of Ayurvedic Renaissance-Keralam Pvt Ltd (CARe-Keralam), is also upcoming in 10 acres (40,000 m2) of land near Koratty Kinfra Park.

Infopark Thrissur

An IT park is started functioning in this town from October 10, 2009 -known as Infopark Thrissur. More than 30 companies are functioning in this park. Infopark Thrissur is considered to provide direct employment to 3,000 people and may boost the real estate sector in this area. The new upcoming campus consisting of a multistory building, with more than one lakh square feet built up area got Special_economic_zone (SEZ) status from government of India in July 2014. and will be known as ‘INFOPARK -Koratty’

കൊരട്ടി

തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ ചാലക്കുടി ബ്ലോക്കിലാണ് കൊരട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മുരിങ്ങൂര്‍ തെക്കുംമുറി, കൊരട്ടി, കിഴക്കുംമുറി എന്നീ വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിന് 23.42 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മേലാറ്റൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാടുകുറ്റി, അന്നമനട പഞ്ചായത്തുകളും, തെക്കുഭാഗത്ത് പാറക്കടവ്, കറുകുറ്റി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കറുകുറ്റി പഞ്ചായത്തുമാണ്.

 

കൊരട്ടി പഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ട്. ടിപ്പുവിന്റെ പടയോട്ടം തടയുന്നതിനായി ഈ ഗ്രാമത്തിന്റെ വടക്കേ അതിരില്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഒരു കോട്ട കെട്ടിയിരുന്നു. നെടുംകോട്ട എന്നു വിളിക്കപ്പെടുന്ന ഈ കോട്ടയുടെ അവിശിഷ്ടങ്ങള്‍ ഇന്നും അവിടവിടെയായി കാണാവുന്നതാണ്. എന്‍.എച്ച്-47 കൊരട്ടി പഞ്ചായത്തിലൂടെ കടന്നുപോകുന്നു.

വിവിധഭാഷകളുടേയും, സംസ്കാരങ്ങളുടേയും, മതവിഭാഗങ്ങളുടേയും ഒരു സങ്കരഭൂമിയാണ് കൊരട്ടി. കേരളീയര്‍ ഓണം ആഘോഷിക്കുന്നതുപോലെയാണ് കൊരട്ടിനിവാസികള്‍ കൊരട്ടിമുത്തിയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. 1952 ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. 1952 ല്‍ ഈ പഞ്ചായത്ത് നിലവില്‍ വരുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട ഏഴംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് പന്ത്രണ്ടാണ്. 1952-ല്‍ ഈ പഞ്ചായത്തില്‍ റോഡുസൌകര്യം പരിമിതമായിരുന്നു.

 

ഇന്നത്തെ ദേശീയപാതയുടെ സ്ഥാനത്ത് മെറ്റല്‍ ചെയ്ത വഴിയായിരുന്നു (പഴയ എന്‍.എച്ച്). നാലുകെട്ടുറോഡ്, മംഗലശ്ശേരിറോഡ്, പുളിക്കകടവ് റോഡ്, ആറ്റപ്പാടംറോഡ്, കൂട്ടാലപ്പാടംറോഡ് എന്നീ വഴികള്‍ ഉണ്ടായിരുന്നങ്കിലും അവയെല്ലാം കുണ്ടനിടവഴികളായിരുന്നു. വ്യാവസായികമായി പിന്നോക്കമല്ലാത്ത ഒരു പഞ്ചായത്താണ് കൊരട്ടി.

 

തിരഞ്ഞെടുപ്പ്‌ 2015

,
വാര്‍ഡ്‌ നമ്പര്‍വാര്‍ഡിന്റെ പേര്മെമ്പര്‍മാര്‍പാര്‍ട്ടിസംവരണം
1മുരിങ്ങൂര്‍ജെയ്മി തറയില്‍സി.പി.ഐ (എം)ജനറല്‍
2ഖന്നാനഗര്‍ജോയ് ഇമ്മാനുവല്‍ഐ.എന്‍.സിജനറല്‍
3പാറക്കൂട്ടംസിന്ധു ജയരാജന്‍സി.പി.ഐ (എം)വനിത
4കോനൂര്‍സി. വി. ദാമോദരന്‍സി.പി.ഐ (എം)എസ്‌ സി
5ചുനക്കരകുമാരി ബാലന്‍സി.പി.ഐ (എം)വനിത
6വാലുങ്ങാമുറിവി. കെ. കൃഷ്ണന്‍ഐ.എന്‍.സിജനറല്‍
7നാലുകെട്ട്കെ. പി. തോമസ്സി.പി.ഐ (എം)ജനറല്‍
8സ്രാമ്പിക്കല്‍രജനി രാജുസ്വതന്ത്രന്‍വനിത
9തിരുമുടിക്കുന്ന്ഡെയ്സി ഡേവിസ്ഐ.എന്‍.സിവനിത
10മുടപ്പുഴബിസി ജോസ്സി.പി.ഐ (എം)ജനറല്‍
11മംഗലശ്ശേരിമിനി ഡേവിസ്ഐ.എന്‍.സിവനിത
12ചെറ്റാരിക്കല്‍ബിന്ദു സത്യപാലന്‍ബി.ജെ.പിവനിത
13വഴിച്ചാല്‍ഡേവീസ് മൂലന്‍ഐ.എന്‍.സിജനറല്‍
14ചിറങ്ങരസിന്ധു രവിസി.പി.ഐ (എം)വനിത
15കൊരട്ടി ടൌണ്‍ഗ്രേസി ബാബുഐ.എന്‍.സിവനിത
16ദേവമാതജെയ്നി ജോഷിസ്വതന്ത്രന്‍ജനറല്‍
17പള്ളിയങ്ങാടിസൌമ്യ രാജേഷ്ഐ.എന്‍.സിഎസ്‌ സി വനിത
18കട്ടപ്പുറംബിന്ദു കുമാരന്‍സി.പി.ഐ (എം)വനിത
19ആറ്റപ്പാടംജയരാജ് കെ. സിസി.പി.ഐ (എം)ജനറല്‍

മുന്‍ പ്രസിഡന്റുമാര്‍

ക്രമനമ്പര്‍മുന്‍ പ്രസിഡന്റുമാരുടെ പേരുവിവരംഭരണകാലം
1എം.എ കൊച്ചുവറീത്1952 ന് മുമ്പ്
2എം.വി ആന്റണി1952-1967
3കെ.കെ തമ്പുരാന്‍1967-1969
4എന്‍ ‍.ഒ ഔസേപ്പ്1969-1971
5പി.പി ജോസഫ്1971-1973
6എം.വി ആന്റണി1973-1978
7വി.യു ആന്റണി1979-1984
8ബി.ഡി ദേവസ്സി1988-2000
9ലീല സുബ്രഹ്മണ്യന്‍2000-2003
10വി. പി. കൃഷ്ണന്‍2003-2004
11സി. ആര്‍. പരമേശ്വരന്‍2004-2005
12ലീല സുബ്രഹ്മണ്യന്‍2005-2010
13മനേഷ് സെബാസ്റ്റ്യന്‍2010- 2015
14 കുമാരി ബാലന്‍2015-

ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന്‍ ‍- എന്‍ .ആര്‍ .എല്‍ .എം) മാറ്റുന്നത്.

ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005

2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.

നിയമത്തിന്റെ പ്രാധാന്യം

1  ഒരു കുടുംബത്തിന് 100 ദിവസം തൊഴില്‍ നല്‍കുന്നു.

2.  തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം.

3.  ഗ്രാമസഭ നിര്‍മ്മാണപ്രവൃത്തി നിശ്ചയിക്കുന്നു.

4.  തൊഴില്‍ 1/3 ഭാഗം സ്ത്രീകള്‍ക്ക് ഉറപ്പ് നല്‍കുന്നു.

5.  പ്രവൃത്തികളിലും ജോലിക്കാരുടെ പട്ടികയിലും നിര്‍മ്മാണ ജോലികളെ സംബന്ധിച്ചും സുതാര്യത ഉറപ്പു നല്‍കുന്നു.

6.  ഗ്രാമപഞ്ചായത്ത് പദ്ധതി നടത്തിപ്പ് നിര്‍വ്വഹിക്കുന്നു.

7.  തൊഴിലാളികള്‍ക്കു പരിരക്ഷ ഉറപ്പു നല്‍കുന്നു.

(a) അപകടങ്ങള്‍ക്കു ചികിത്സ സൌജന്യമായി നല്‍കുന്നു.

(b) ചികിത്സാസമയത്ത് 50% വേതനം.

(c) ജോലിസ്ഥലത്ത് മരണം സംഭവിച്ചാല്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നു.

(d) അംഗവൈകല്യമുണ്ടായാലും നഷ്ടപരിഹാരം നല്‍കുന്നു.

തൊഴിലിനുള്ള യോഗ്യത

1. പഞ്ചായത്തു പ്രദേശത്ത് താമസിക്കുന്നവരായിരിക്കണം.

2.  തൊഴിലിനായി രജിസ്റര്‍ ചെയ്തിരിക്കണം.

3.  തൊഴില്‍ കാര്‍ഡ് ലഭിച്ചവരായിരിക്കണം.

4.  തൊഴില്‍ കാര്‍ഡില്‍ പേരുണ്ടായിരിക്കണം.

തൊഴിലിന്റെ പ്രത്യേകത

1.  താമസസ്ഥലത്തിന് 5 കി.മി. ചുറ്റളവിനുള്ളില്‍ തൊഴില്‍ നല്‍കുന്നു.

2.  5 കി.മി. പുറത്ത് വേതനത്തിന്റെ 10% അധികം നല്‍കുന്നു.

3.  14 ദിവസം തുടര്‍ച്ചയായി തൊഴില്‍ നല്‍കുന്നു.

4.  കരാറുകാരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നു.

5.  തൊഴില്‍ ലഭ്യത കുറയ്ക്കുന്ന യന്ത്രങ്ങള്‍ ഒഴിവാക്കുന്നു.

സ്ത്രീ തൊഴിലാളികള്‍ക്കുള്ള പരിരക്ഷ

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം; സ്ത്രീതൊഴിലാളികളുടെ കുട്ടികളെ നോക്കുന്നതിന് ഒരു സ്ത്രീയെ ചുമതലപ്പെടുത്തുന്നു; അവര്‍ക്കും വേതനം നല്‍കുന്നു.

തൊഴിലില്ലായ്മാ വേതനം

അപേക്ഷ ലഭിച്ച് 100 ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അനുവദിക്കുന്നു. ആദ്യത്തെ 30 ദിവസം വേതനത്തിന്റെ 25%, തുടര്‍ന്ന് 50%.

ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികള്‍

1. ജലസംരക്ഷണ/സംഭരണ പ്രവര്‍ത്തികള്‍ .

2. വരള്‍ച്ചനിവാരണ പ്രവൃത്തികള്‍ (മരം വെച്ചു പിടിപ്പിക്കല്‍ മുതലായവ).

3.  ജലസേചന തോടുകളുടെ നിര്‍മ്മാണം.

4. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമിയില്‍ ജലസേചന സൌകര്യം ഏര്‍പ്പെടുത്തല്‍ .

5. പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനര്‍നിര്‍മ്മാണം.

6. ഭൂവികസന പ്രവൃത്തികള്‍ .

7. വെള്ളപ്പൊക്കനിവാരണ പ്രവൃത്തികള്‍ (അഴുക്കുചാലുകള്‍ ഉള്‍പ്പെടെ).

8. റോഡുകളുടെ നിര്‍മ്മാണം.

9. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പ്രവൃത്തികള്‍ .

ധനകാര്യം

1. പദ്ധതിതുകയുടെ 90% കേന്ദ്ര ഗവണ്‍മെന്റും 10% സംസ്ഥാന സര്‍ക്കാരും വഹിക്കുന്നു.

2. മൊത്തം തുകയുടെ 60% അവിദഗ്ദ തൊഴിലാളികളുടെ വേതനത്തിനും, 40% നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നു.

വിവരാവകാശം

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

ഫ്രണ്ട് ഓഫീസ് സംവിധാനം

ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ജനങ്ങള്‍ക്ക് :-

 • സേവനങ്ങള്‍ ലഭ്യമാകുന്ന തീയതി ഉറപ്പുനല്‍കുന്നു;
 • സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നു;
 • ഒരു സേവനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും അപാകത പരിഹരിക്കുന്നതിനുമായി ഒരുതവണ ഓഫീസില്‍ വന്നാല്‍ മതിയെന്ന അവസ്ഥ ഉറപ്പുനല്‍കുന്നു;
 • സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ട മാനദണ്ഡങ്ങള്‍ ലഭ്യമാക്കുന്നു;
 • സേവനങ്ങള്‍ എപ്പോഴെല്ലാം ലഭിക്കുമെന്ന വിവരംലഭ്യമാക്കുന്നു;
 • സേവനങ്ങള്‍ക്ക് ആരെ സമീപിക്കണമെന്നവിവരംലഭ്യമാക്കുന്നു;
 • ഉദ്യോഗസ്ഥരിലൂടെയും ചെക്ക്ലിസ്റ്, പൌരാവകാശരേഖ തുടങ്ങിയവ വഴി സംശയങ്ങള്‍ തീര്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഉറപ്പുനല്‍കുന്നു;
 • കഴിവതും പ്രിന്റ് ചെയ്ത അപേക്ഷകള്‍ ലഭ്യമാക്കുന്നു.

ടി.സി നഷ്ടപ്പെട്ടുവെന്നതിന്റെ സാക്ഷ്യപത്രം

അപേക്ഷിക്കേണ്ട വിധം:- (വെള്ളക്കടലാസിലെഴുതി നേരില്‍സമര്‍പ്പിക്കുക (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് മുതലയാവ കൊണ്ടുവരുന്നത് സഹായകരമായിരിക്കും).
നിബന്ധനകള്‍ *:- വാര്‍ഡ് മെമ്പറുടെ ശുപാര്‍ശ സഹിതം ആര്‍ക്ക് എന്താവശ്യത്തിന് സമര്‍പ്പിക്കാനാണ് എന്ന് വ്യക്തമാക്കി അപേക്ഷ നല്‍കുക.
അടക്കേണ്ട ഫീസ്:- ഇല്ല.
സേവനം ലഭിക്കുന്ന സമയപരിധി **:- പ്രസിഡന്റ് ഹാജരുണ്ടെങ്കില്‍ തത്സമയം അല്ലാത്തപക്ഷം രണ്ടു ദിവസം.

*യുക്തമായ സാഹചര്യങ്ങളില്‍ ഇതില്‍ പ്രതിപാദിക്കാത്ത രേഖകളോ വിശദാംശങ്ങളോ, സെക്രട്ടറിക്കോ, പഞ്ചായത്ത് ഭരണ സമിതിക്കോ ആവശ്യപ്പെടാവുന്നതാണ്.

** സാധാരണ സാഹചര്യങ്ങളില്‍ എല്ലാ രേഖകളും നിബന്ധനകളും പാലിക്കുന്നപക്ഷം സേവനം ലഭ്യമാകുന്ന സമയ ക്രമമാണ് കാണിച്ചിരിക്കുന്നത്. അല്ലാത്ത സാഹചര്യത്തിലും മേല്‍ ഓഫീസുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലും മറ്റ് അടിയന്തിര ജോലികളുടെ നിര്‍വഹണ ഘട്ടത്തിലും സമയ പരിധിയില്‍ മാറ്റം വരുന്നതാണ്.

Powered by moviekillers.com