ചെറ്റാരിക്കല്‍ ശ്രീശങ്കര ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം

കൊരട്ടി: ചെറ്റാരിക്കല്‍ ശ്രീ ശങ്കര എന്‍.എസ്.എസ്. സ്‌കൂള്‍ വാര്‍ഷികം ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

സ്‌കൂള്‍ മാനേജര്‍ കെ.കെ. രാമന്‍കുട്ടി അധ്യക്ഷനായി. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം ശിവദാസ് മട്ടന്നൂര്‍ നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആര്‍. സുമേഷ്, പ്രധാന അദ്ധ്യാപിക ജയശ്രീ കൈമള്‍, പി.ടി.എ. പ്രസിഡന്റ് രാജിവ് വര്‍മ്മ, ലിഡിയ കൃഷ്ണകുമാര്‍, എസ്. ധീരജ് , അജിത്കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബിന്ദു സത്യപാലന്‍, രമ നാരായണന്‍, ഡേവിസ് മൂലന്‍ എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അദ്ധ്യാപിക സി.ജി. ബീനക്ക് യാത്രയയപ്പും നല്‍കി.

 സ്‌കൂള്‍ ചെയര്‍മാന്‍ എ. മുരളീധരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
Share

കൊരട്ടി എം.എ.എം. ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം

കൊരട്ടി: എം.എ.എം. ഹൈസ്‌കൂളിലെ വാര്‍ഷികാഘോഷവും പുര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍ അധ്യക്ഷയായി.
 MAMHSS-School

സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു മണവാളന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആര്‍. സുമേഷ്, ഗ്രാമപ്പഞ്ചായത്തംഗം ഗ്രേസി തോമസ്, പ്രധാനാധ്യാപകന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ്, സി.ഒ. ആന്റണി, രാജീവ് രാജന്‍, വി.ജെ. തോമസ്, എന്‍.ആര്‍. മനോജ്, ജൂലി അരുജ, ഇ.എ. സത്യദാസ്, പി. അഭിക്ഷേക്, എന്‍.ഡി. റോസിലി, പോള്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

Share

ദേശീയപാതയില്‍ വീണ്ടും സര്‍വ്വീസ് റോഡ് നിര്‍മ്മാണം

കൊരട്ടി: പലവട്ടം ആരംഭിക്കുകയും നിര്‍ത്തിവക്കുകയും ചെയ്ത ദേശീയപാതയോരത്തെ സര്‍വ്വീസ് റോഡ് നിര്‍മ്മാണം വീണ്ടും തുടങ്ങി.
ഒരുമാസം മുമ്പ് കളക്ടറേറ്റില്‍ നടന്ന യോഗത്തിന്റെ ഭാഗമായാണ് സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണം തുടങ്ങിയത്.
യോഗനടപടികള്‍ക്ക് ശേഷം അന്നത്തെ കളക്ടര്‍ കൗശിഗനും ബി.ഡി. ദേവസ്സി എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും നിര്‍മ്മാണം നടത്തേണ്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ കളക്ടര്‍ അടിയന്തരപ്രാധാന്യത്തോടെ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
നിര്‍മ്മാണം നടത്തുന്നതില്‍ വീഴ്ചവരുത്തിയാല്‍ മജിസ്‌ട്രേറ്റ് പദവി ഉപയോഗിച്ച് ടോള്‍ നിര്‍ത്തിവെക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. സന്ദര്‍ശനത്തിന്റെ തൊട്ടടുത്ത ദിവസം നിര്‍മ്മാണം തുടങ്ങിയിരുന്നു. രണ്ടാം ദിവസം കളക്ടറെ സ്ഥലംമാറ്റിയതോടെ തുടര്‍ നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതിനിടെ നിര്‍മ്മാണം ആരംഭിച്ച സര്‍വ്വീസ് റോഡുകളുടെ അനുബന്ധ നിര്‍മ്മാണ ജോലികളും നിലച്ചു.
കഴിഞ്ഞ ദിവസം ഇന്‍ഫോ പാര്‍ക്ക് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് മുന്നിലും പഞ്ചായത്തടക്കമുള്ളവരും നാട്ടുകാരും പരാതി നല്‍കിയിരുന്നു.

Share

ഇന്‍ഫോ പാര്‍ക്ക് വികസന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും – മുഖ്യമന്ത്രി

Koratty infopark

Koratty infopark

കൊരട്ടി: കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെയും ഐ.ടി മേഖലയുടെയും വികസന സാദ്ധ്യതകള്‍ പുര്‍ണ്ണമായും പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ടമായ ‘ഇന്ദീവരം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയകാലത്ത് ബിരുദമോ സര്‍ക്കാര്‍ ജോലിയോ വിസയോ ആണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമെങ്കില്‍ പുതിയ തലമുറ സംരംഭങ്ങള്‍ തുടങ്ങാന്‍ മുന്നോട്ട് വരുന്നു. അവര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കും. ഇന്‍ഫോ പാര്‍ക്കിന്റെ വികസന സാദ്ധ്യതകള്‍ കണക്കിലെടുത്ത് റവന്യു വകുപ്പിന്റെ കൈവശമുള്ള പതിനഞ്ച് ഏക്കര്‍ സ്ഥലംകൂടി വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കും. ഐ.ടി.ക്കൊപ്പം നിരവധി തൊഴില്‍ സാദ്ധ്യതകളുളുള്ള കിന്‍ഫ്രയുടെ വികസനത്തിന് കേന്ദ്രഗവ. പ്രസ്സിന്റെ സ്ഥലത്ത് നിന്ന് ഇരുപത് ഏക്കര്‍ സ്ഥലംകൂടി ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും- മുഖ്യമന്ത്രി പറഞ്ഞു.
ബി.ഡി. ദേവസി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുരിയന്‍,സി.എസ് ഇ.സെഡ് വികസന കമ്മിഷണര്‍ ഡോ എ.എന്‍. സഫിന,കെ.എസ്.ഐ.ടി.എല്‍ എം.ഡി. എസ്. രാമനാഥ്, ടെക്കനോ പാര്‍ക്ക് സി.ഇ.ഒ.ഗിരിഷ് ബാബു,ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ. ഋഷികേശ് നായര്‍, ജില്ലാ കളക്ടര്‍ വി.രതിശന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍,കെ.ആര്‍ സുമേഷ്, ഗ്രേസി ബാബു എന്നിവര്‍ പ്രസംഗിച്ചു.

Share

Koratty Infopark Second Phase Launched

Koratty Infopark second phase launched

Koratty Infopark second phase launched

Chief Minister Oommen Chandy launched the second phase of Infopark Thrissur by throwing open the first IT building on the campus by the name Indeevaram.

In his inaugural address, Mr. Chandy said that Kerala has a long way to go in IT and the Infopark Thrissur project is part of the government’s efforts in that direction.

“We will take steps to transfer another 15 acres so that Infopark Thrissur gets better access to the national highway.

The government will also set up an incubation facility at Infopark Thrissur to promote entrepreneurship and generate employment for youth,”he said. Keys to five anchor clients were handed over on the occasion.

The single block building on six acres has a total built-up area of 3.3 lakh square feet, with six floors, basement, auditorium and pantry on the ground floor, and open parking areas and food courts on the terrace

Leader of Opposition V.S. Achuthanandan’s message was read out in his absence. B.D. Devassy, Chalakkudy MLA, presided over the function. IT Principal Secretary P.H. Kurian, Infopark CEO Hrishikesh Nair, Thrissur district Collector V. Ratheesan were among those present.

Share

Powered by moviekillers.com