കൊരട്ടി: പ്രസിദ്ധമായ കൊരട്ടിമുത്തിയുടെ തിരുന്നാളിന് വന്‍ ഭക്തജനപ്രവാഹം. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ് തിരുനടയിലെത്തിയത്. മുത്തിയുടെ അത്ഭുത രൂപം പ്രദര്‍ശിപ്പിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

ദിവ്യബലിയിലും അനുബന്ധ ചടങ്ങുകളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
പൂവന്‍കായ വഴിപാടിന് വന്‍തിരക്ക് അനുഭവപ്പെട്ടു. മുത്തിയുടെ രൂപം ദര്‍ശിച്ച് സായൂജ്യമടയുന്നതിന് വിശ്വാസികളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.
രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോയ് പെരുമായന്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ഭാഷകളിലെ ദിവ്യബലികളും നടന്നു. ഉച്ചതിരിഞ്ഞ് നടന്ന അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പൂവന്‍കായ വഴിപാടില്‍ പങ്കെടുത്തു. തുലാഭാരവും നടന്നു.
ശനിയാഴ്ച രാവിലെയും വൈകീട്ടും ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും നൊവേനയും നടന്നു. ആഘോഷമായ ദിവ്യബലിയ്ക്കു ശേഷം ശേഷം തിരുസ്വരൂപം എഴുന്നെള്ളിച്ചു വച്ചു. ആഘോഷമായ ദിവ്യബലി എന്നിവയ്ക്കു ശേഷം പള്ളി ചുറ്റി പ്രദക്ഷിണം നടന്നു. പൂവന്‍കായ വെഞ്ചിരിപ്പ് വികാരി ഫാ. മാത്യു മണവാളന്‍ നിര്‍വ്വഹിച്ചു.

Powered by moviekillers.com