കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ അത്ഭുതപ്രവർത്തകയായ കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ഭക്‌തിനിർഭരമായ ജപമാല പ്രദക്ഷിണം നടത്തി. ആയിരക്കണക്കിനാളുകളാണ് ജപമാല പ്രദക്ഷിണത്തിൽ പങ്കെടുത്തത്.

കത്തിച്ച മെഴുകുതിരികളുമായി പള്ളി ചുറ്റിയുള്ള പ്രദക്ഷിണം തിരുനാളിന്റെ വലിയൊരു ആകർഷകമാണ്. ഫൊറോന വികാരി ഫാ. മാത്യു മണവാളൻ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ വൈകുന്നേരം ആറിന് ഗ്രോട്ടോയിൽ നിന്നും ജപമാല പ്രദക്ഷിണം ആരംഭിക്കും.

Powered by moviekillers.com